വടക്കേക്കരയിലെ വൈദ്യുതിതടസ്സം: ജനപ്രതിനിധികൾ പ്രതിഷേധിച്ചു

വടക്കേക്കര പഞ്ചായത്തിലെ അടിക്കടിയുള്ള വൈദ്യുതി തടസ്സത്തെ തുടർന്ന് മൂത്തകുന്നം കെഎസ്ഇബി ഓഫീസിലെത്തിയ ജനപ്രതിനിധികൾ അസിസ്റ്റന്റ് എൻജിനിയറുമായി സംസാരിക്കുന്നു
വടക്കേക്കര
വടക്കേക്കര പഞ്ചായത്തിൽ തുടർച്ചയായി ഉണ്ടാകുന്ന പവർകട്ടിൽ പ്രതിഷേധവുമായി എൽഡിഎഫ് ജനപ്രതിനിധികൾ. കഴിഞ്ഞദിവസങ്ങളിൽ ഒന്നരമണിക്കൂർവരെ പലയിടത്തും വൈദ്യുതി തടസ്സം ഉണ്ടായതിനെ തുടർന്ന് ജനങ്ങൾ വളരെയേറെ ബുദ്ധിമുട്ടുകയാണ്. ഇതിൽ പ്രതിഷേധമറിയിക്കാൻ മൂത്തകുന്നം കെഎസ്ഇബി ഓഫീസിൽ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് സനീഷിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളെത്തി അസിസ്റ്റന്റ് എൻജിനിയറെ നേരിട്ടു കണ്ടു.
25 മിനിറ്റ് കൂടുമ്പോൾ ഓരോ ഫീഡറിലും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് അസി. എൻജിനിയർ പറഞ്ഞതായി ജനപ്രതിനിധികൾ പറഞ്ഞു. അങ്ങിനെയെങ്കിൽ നിലവിലെ ഒന്നരമണിക്കൂർ വൈദ്യുതി തടസ്സം വർധിക്കാനാണ് സാധ്യത. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവ്യ സനൽകുമാർ, കെ വി ബിൻഷാദ്, മിനി രാജപ്പൻ, ടി കെ അശോകൻ, നീതു സുമേഷ്, അച്ചു രഞ്ജൻ, അഖിൽ ബാവച്ചൻ എന്നിവരും പങ്കെടുത്തു.











0 comments