ad
Deshabhimani

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

എൽഡിഎഫ്‌ ആലപ്പുഴ മണ്ഡലം തെരഞ്ഞെടുപ്പ്‌ കമ്മറ്റി ഓഫീസ്‌ സിപിഐ ദേശീയ കൗൺസിൽ അംഗം ടി ജെ ആഞ്ചലോസ് ഉദ്‌ഘാടനം ചെയ്യുന്നു

എൽഡിഎഫ്‌ ആലപ്പുഴ മണ്ഡലം തെരഞ്ഞെടുപ്പ്‌ കമ്മറ്റി ഓഫീസ്‌ സിപിഐ ദേശീയ കൗൺസിൽ അംഗം ടി ജെ ആഞ്ചലോസ് ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 24, 2026, 12:46 AM | 1 min read

മാരാരിക്കുളം
ആലപ്പുഴ മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പാതിരപ്പള്ളിയിൽ തുറന്നു. ജങ്ഷന് സമീപം സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസിന്‌ മുന്നിൽ ക്രമീകരിച്ച ഓഫീസ് സിപിഐ ദേശീയ കൗൺസിൽ അംഗം ടി ജെ ആഞ്ചലോസ് ഉദ്ഘാടനംചെയ്‌തു. തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ്‌ ജി കൃഷ്ണപ്രസാദ് അധ്യക്ഷനായി. സ്ഥാനാർഥി പി പി ചിത്തരഞ്ജൻ, സി ബി ചന്ദ്രബാബു, ദീപ്തി അജയകുമാർ, കെ ആർ ഭഗീരഥൻ, ആർ സുരേഷ്, പി രഘുനാഥ്, കെ ഡി മഹീന്ദ്രൻ, വി ബി അശോകൻ, എസ് രാധാകൃഷ്ണൻ, ടി പി ഷാജി എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് ഓഫീസ് തുറന്നു അരൂർ എൽഡിഎഫ് അരൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു. തുറവൂരിലുള്ള സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിൽ സജ്ജമാക്കിയ ഓഫീസ് ഗാനരചയിതാവ് വയലാർ ശരശ്ചന്ദ്രവർമ ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ പ്രസാദ്, തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് പി എം അജിത്ത് കുമാർ, സെക്രട്ടറി മനു സി പുളിക്കൽ, പി കെ സാബു, എൻ പി ഷിബു, ബി വിനോദ്, ആർ പത്മകുമാർ, ആസഫ്‌ അലി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home