ad
Deshabhimani

ബിന്ദു ഷാജിക്ക്‌ വീട്ടുപകരണങ്ങൾ നൽകി

വീട്ടുപകരണങ്ങൾ നൽകി

ബിന്ദു ഷാജിക്കും കുടുംബത്തിനും തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ ബാങ്ക് ചെയർമാൻ ടി സി ഷിബു വീട്ടുപകരണങ്ങൾ നൽകുന്നു

വെബ് ഡെസ്ക്

Published on Sep 13, 2026, 02:34 AM | 1 min read

തൃപ്പൂണിത്തുറ


കുടിയൊഴിക്കപ്പെട്ട ബിന്ദു ഷാജിക്കും കുടുംബത്തിനും തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ ബാങ്ക് വീട്ടുപകരണങ്ങൾ നൽകി.

ബാങ്ക് ചെയർമാൻ ടി സി ഷിബു, വൈസ് ചെയർമാൻ സോജൻ ആന്റണി ഭരണസമിതി അംഗങ്ങളായ എസ്‌ ഗോകുൽദാസ്, വി വി ഭദ്രൻ, ജനറൽ മാനേജർ കെ ജയപ്രസാദ് എന്നിവർചേർന്ന് ഉപകരണങ്ങൾ കൈമാറി.


കെഎസ്‌കെടിയു എറണാകുളം ഏരിയ കമ്മിറ്റി ചിലവന്നൂരിൽ വാടകയ്‌ക്ക്‌ എടുത്തുനൽകിയ വീട്ടിലാണ്‌ ബിന്ദു ഷാജിയും കുടുംബവും ഇപ്പോൾ താമസിക്കുന്നത്‌. ചിലവന്നൂർ പൊന്നെത്ത് റോഡിൽ മൂന്നുസെന്റിൽ കഴിഞ്ഞ 44 വർഷമായി താമസിച്ചിരുന്ന ഇവരുടെ കുടുംബത്തെ കഴിഞ്ഞദിവസമാണ് കുടിയൊഴിപ്പിച്ചത്. കെഎസ്‌കെടിയു എറണാകുളം ഏരിയ പ്രസിഡന്റ് ടി കെ വിജയൻ, സെക്രട്ടറി സി ടി വർഗീസ്, കെ ടി വിശ്വനാഥൻ, ഉഷ ലെനിൻ, വി എസ് സുർജിത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home