കഞ്ചാവ് വലിച്ചത് ചോദ്യം ചെയ്തയാളെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ

പരിക്കേറ്റ ഷൈജു
ചാല
കഞ്ചാവ് വലിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ മധ്യവയസ്‌കനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതികൾ പിടിയിൽ. കുര്യാത്തി വടക്കേകോട്ട സ്വദേശികളായ അഭി (23), സുനിൽകുമാർ (48) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കുര്യാത്തി വടക്കേകോട്ട സ്വദേശി ഷൈജു(52) വിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ വ്യാഴം രാത്രി 12നാണ് സംഭവം. അയൽവാസികളും ബന്ധുക്കളുമായ പ്രതികൾ കഞ്ചാവ് വലിച്ചത് ഷൈജു ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. അഭി കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഷൈജുവിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. സുനിൽകുമാർ ഇരുമ്പുവടി ഉപയോഗിച്ച് മർദിച്ചു. ഗുരുതരമായി പരിക്കേറ്റ ഷൈജുവിനെ ഫോർട്ട് പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നാലെ ഒളിവിൽപ്പോയ പ്രതികളെ വലിയശാലയിൽനിന്നാണ് പിടികൂടിയത്. ആക്രമണത്തിന് ഉപയോഗിച്ച കത്തിയും ഇരുമ്പുവടിയും പൊലീസ് കണ്ടെത്തി. ഫോർട്ട് സിഐ ആർ എസ് ശ്രീകാന്തിന്റെ നേതൃത്വത്തിൽ എസ്‌ഐ ജഗമോഹൻ, സിപിഒ മാരായ ഫിറോസ്, ലിബിൻ രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.









0 comments