ഡിസ്ട്രിക്ട് ടെയ്‌ലേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം
ക്ഷേമനിധി ആനുകുല്യങ്ങൾ വർധിപ്പിക്കണം

എ വി സുരേന്ദ്രൻ, ടി വി സുസൻ
ആലുവ
തയ്യൽ തൊഴിലാളി ക്ഷേമനിധി ആനുകുല്യങ്ങൾ വർധിപ്പിക്കണമെന്ന് എറണാകുളം ഡിസ്ട്രിക്ട് ടെയ്‌ലേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി വി സൂസൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എ വി സുരേന്ദ്രൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി ആർ രഘു, എം ടി വർഗീസ്, ജയൻ കോലഞ്ചേരി, ഗീത രാജു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ വി സുരേന്ദ്രൻ (പ്രസിഡന്റ്), പി ആർ രഘു, ഗീത രാജു, കെ എസ് സുനിൽകുമാർ (വൈസ് പ്രസിഡന്റുമാർ), ടി വി സുസൻ (സെക്രട്ടറി), ശ്രീനിക സാജു, ജയൻ കോലഞ്ചേരി (ജോയിന്റ് സെക്രട്ടറിമാർ), എം ടി വർഗീസ് (ട്രഷറർ).









0 comments