ad
Deshabhimani

സിഐടിയു കൺവൻഷൻ

citu

സിഐടിയു ഇടക്കൊച്ചി ലോക്കൽ കോ–ഓർഡിനേഷൻ കൺവൻഷൻ 
വി എ ശ്രീജിത്ത്‌ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 13, 2026, 02:30 AM | 1 min read

പള്ളുരുത്തി


സിഐടിയു ഇടക്കൊച്ചി ലോക്കൽ കോ–ഓർഡിനേഷൻ കൺവൻഷൻ വി എ ശ്രീജിത്ത്‌ ഉദ്ഘാടനം ചെയ്‌തു. സി എം ചന്ദ്രബോസ് അധ്യക്ഷനായി. എം കെ ശിവദാസ്, പ്രതിഭ അൻസാരി, പി എ സുബൈർ, എൻ കെ ധർമജൻ എന്നിവർ സംസാരിച്ചു. എം കെ ശിവദാസിനെ കൺവീനറായും എൻ കെ ധർമജനെ ജോയിന്റ് കൺവീനറായും തെരഞ്ഞെടുത്തു.


കൊച്ചി


​സിഐടിയു വടുതല ലോക്കൽ കൺവൻഷൻ ജില്ലാ കമ്മിറ്റി അംഗം കെ ആർ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. പി കെ ഷൺമുഖൻ അധ്യക്ഷനായി. കെ എസ് സുധീഷ്, ടി ജി സഞ്ജിത് എന്നിവർ സംസാരിച്ചു. എം എം ജീഷിനെ കൺവീനറായി തെരഞ്ഞെടുത്തു.

സിഐടിയു കുമ്പളങ്ങി സൗത്ത് ലോക്കൽ കൺവഷൻ ജില്ലാ കമ്മിറ്റി അംഗം കെ കെ കലേശൻ ഉദ്ഘാടനം ചെയ്തു. പി എസ് സോണി അധ്യക്ഷനായി. സി കെ അനിൽ, എൻ ടി സുനിൽ, കെ കെ സുരേഷ് ബാബു എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home