വിദ്യാഭ്യാസ അവാർഡ് വിതരണവും പൊതുസമ്മേളനവും

കെ ജനാർദനൻ സ്‌മാരക വിദ്യാഭ്യാസ അവാർഡ് വിതരണവും പൊതുസമ്മേളനവും കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
ആറാട്ടുപുഴ തറയിൽക്കടവ് കുറിയപ്പശേരിൽ ദേവീക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് തറയിൽക്കടവ് എസ്-കെഡിയുപിഎസ് മുൻ പ്രധാനാധ്യാപകൻ കെ ജനാർദനൻ സ്‌മാരക വിദ്യാഭ്യാസ അവാർഡ് വിതരണവും പൊതുസമ്മേളനവും നടത്തി. കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും നടത്തി. ദേവസ്വം പ്രസിഡന്റ് ജെ ശിവപ്രസാദ് അധ്യക്ഷനായി. കവി അശോകൻ രാമാനുജൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ ജയമനു, ലത തുളസീദാസ്, ദേവസ്വം സെക്രട്ടറി സി നിധീഷ്, ജോയിന്റ് സെക്രട്ടറി കെ ഹരിലാൽ, ട്രഷറർ എസ് സന്ദീപ്, വ്യാസസ്‌മാരക അരയജനസഭ എകെഡിഎസ് പ്രസിഡന്റ് ഷാജി, ലക്ഷ്‌മിവിനായക സരസ്വതി ദേവീക്ഷേത്രം ട്രസ്‌റ്റ് ചെയർമാൻ സജീവൻ ശാന്തി, സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പ്രസിഡന്റ് എ എസ് ഗംഗാധരൻ, എസ്എൻഡിപി ശാഖാ പ്രസിഡന്റ് വിശ്വംഭരൻ എന്നിവർ സംസാരിച്ചു.










0 comments