ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന കൊടിമരജാഥ
ചെങ്ങന്നൂരിൽ സ്വാഗതസംഘമായി

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയിലേക്കുള്ള കൊടിമരം വഹിച്ചുള്ള ജാഥയുടെ സ്വീകരണത്തിനുള്ള സ്വാഗതസംഘം രൂപീകരണയോഗം സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള കൊടിമരം വഹിച്ചുള്ള ജാഥ 17ന് ചെങ്ങന്നൂരിലെത്തും. എം സി റോഡിൽ ജില്ലാ അതിർത്തിയായ കാരയ്‌ക്കാട് വെട്ടിപ്പീടികയിൽനിന്ന് ജാഥയെ സ്വീകരിക്കും. ടൗണിൽ നടക്കുന്ന സ്വീകരണ സമ്മേളനം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്യും. ജാഥയുടെ സ്വീകരണത്തിന് ചെങ്ങന്നൂർ ബോക്ക് തല സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണയോഗം സിപിഐ എം ഏരിയ സെക്രട്ടറി എം ശശികുമാർ ഉദ്ഘാടനംചെയ്‌തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് സനൂപ് ശിവരാമൻ അധ്യക്ഷനായി സംസ്ഥാന കമ്മിറ്റിയംഗം എം എസ് അരുൺകുമാർ എംഎൽഎ, ബ്ലോക്ക് സെക്രട്ടറി എം സുമേഷ്, എം കെ മനോജ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം ശശികുമാർ (ചെയർമാൻ), ജെയിംസ് ശമുവേൽ (കൺവീനർ).










0 comments