ഡിവൈഎഫ്ഐ നൈറ്റ് മാർച്ച്
പൊരുതുന്ന പലസ്തീന് ഐക്യദാർഢ്യം

മാവേലിക്കര
പൊരുതുന്ന പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, സാമ്രാജ്യത്വം തുലയട്ടെ എന്ന മുദ്രാവാക്യമുയർത്തി, ഡിവൈഎഫ്ഐ മാവേലിക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ചും യോഗവും ബ്ലോക്ക് സെക്രട്ടറി എ എ അക്ഷയ് ഉദ്ഘാടനം ചെയ്തു.സെൻ സോമൻ, വിഷ്ണു ഗോപിനാഥ്, അനുപമ സൈജു എന്നിവർ സംസാരിച്ചു.
കായംകുളം
പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ കായംകുളത്ത് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. പ്രതാംഗമൂട് ജങ്‌ഷനിൽ നിന്നും ആരംഭിച്ച മാർച്ച് ടൗൺ ചുറ്റി എൻ എസ് സ്മാരക മന്ദിരത്തിൽ സമാപിച്ചു. ജില്ലാ പ്രസിഡന്റ് എസ് സുരേഷ്‌കുമാർ മാർച്ച് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് ജുറൈജ് അധ്യക്ഷനായി. സെക്രട്ടറി സി എ അഖിൽകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജെ മിനീസ, സന്ദീപ്, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ അഖിൽ, സനൂജ് എന്നിവർ സംസാരിച്ചു










0 comments