ഡിവൈഎഫ്ഐ കുടിവെള്ളവും ഭക്ഷ്യകിറ്റും നല്‍കി

സിപിഐ എം നേതാക്കൾ ഇരമത്തൂർ മുസ്ലിം ജമാഅത്ത് മദ്രസ ഹാളിലെ ദുരിതാശ്വാസക്യാമ്പ് സന്ദർശിച്ചപ്പോൾ
ചെങ്ങന്നൂർ
വെള്ളപ്പൊക്കം ബാധിച്ച തിരുവൻവണ്ടൂർ പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലും ഒറ്റപ്പെട്ട വീടുകളിലും ഡിവൈഎഫ്ഐ കുടിവെള്ളവും ഭക്ഷ്യകിറ്റുകളും വിതരണംചെയ്‌തു.
തിരുവൻവണ്ടൂർ ഇരമല്ലിക്കര റോഡിൽ ജലനിരപ്പുയർന്നതിനാൽ ടോറസ്‌ലോറികളിലാണ് കുടിവെള്ളവും മറ്റ് അവശ്യവസ്‌തുക്കളും എത്തിച്ചത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം അശ്വിൻദത്ത്, ബ്ലോക്ക് പ്രസിഡന്റ് സനൂപ് ശിവരാമൻ, സെക്രട്ടറി എം സുമേഷ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ വി വിജേഷ്, സോനു പി കുരുവിള, അക്ഷയ്, അരുൺ കിഴക്കേമല, സുഖലാൽ, ഹരികൃഷ്‌ണൻ, തിരുവൻവണ്ടൂർ മേഖലാ സെക്രട്ടറി ജിപ്ഷോ, സുരാജ് അമ്പാടി, ലിജോ സി ജോൺ, മാത്യു ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വിതരണം.









0 comments