ഡിവൈഎഫ്ഐ കാൽനടജാഥ

ഡിവൈഎഫ്ഐ മുളക്കുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് സെക്രട്ടറി എം സുമേഷ് ക്യാപ്റ്റനായ കാൽനടജാഥ പര്യടനം നടത്തുന്നു
ചെങ്ങന്നൂർ
സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്ഐ ബ്ലോക്ക് തലത്തിൽ സംഘടിപ്പിക്കുന്ന സമരസംഗമത്തിന്റെ പ്രചാരണാർഥം മുളക്കുഴ പഞ്ചായത്ത് കമ്മിറ്റി പ്രചാരണ കാൽനടജാഥ സംഘടിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി എം സുമേഷ് ക്യാപ്റ്റനായ ജാഥ കാരയ്‌ക്കാട്ടുനിന്ന് ആരംഭിച്ചു. ജില്ലാ വൈസ്‌പ്രസിഡന്റ് പി എ അൻവർ ഫ്ലാഗ് ഓഫ് ചെയ്‌തു. സൂരജ് അമ്പാടി അധ്യക്ഷനായി. ജാഥ പിരളശേരി ജങ്ഷനിൽ സമാപിച്ചു. വൈസ്‌ക്യാപ്റ്റൻ അഭിരാമി, മാനേജർ സെൽവിൻ സി മാത്യു, അക്ഷയ് ഹരി, സുരാജ് അമ്പാടി, സോനു പി കുരുവിള, അശ്വിൻ, ഇ ടി അനിൽകുമാർ, കെ എസ് ഷിജു, പി ആർ വിജയകുമാർ, അനിതകുമാരി, ടി അനു, മഞ്‌ജു എന്നിവർ സംസാരിച്ചു.










0 comments