എല്ലാ ജില്ലകളിലും ലഹരി പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിക്കണം

കേരള സ്‌റ്റേറ്റ് എക്‌സൈസ് സ്‌റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ലഹരി പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് കേരള സ്‌റ്റേറ്റ് എക്‌സൈസ് സ്‌റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് എസ് കെ ആഷ്വിൻ അധ്യക്ഷനായി. ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ കെ ആർ അജയ്, അസി. കമീഷണർ എ പി ഷാജഹാൻ, സംസ്ഥാന പ്രസിഡന്റ് ടി സജുകുമാർ, സെക്രട്ടറി പി ഡി പ്രസാദ്, ജില്ലാ സെക്രട്ടറി പി ഡി കലേഷ്, വിമുക്തി മാനേജർ വൈ പ്രസാദ് എന്നിവർ സംസാരിച്ചു.









0 comments