സംഭാവന കൗണ്ടർ ഒരുക്കി

ചുനക്കര തിരുവൈരൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിലെ പൊന്നിൻ കൊടിമര സമർപ്പണ സംഭാവന കൗണ്ടർ ക്ഷേത്രം മേൽശാന്തി പരമേശ്വരൻനമ്പൂതിരി ഭദ്രദീപം തെളിച്ച് ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
ചുനക്കര തിരുവൈരൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിലെ പൊന്നിൻ കൊടിമര സമർപ്പണ ധനസമാഹരണത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ സംഭാവന കൗണ്ടർ സജ്ജീകരിച്ചു. ക്ഷേത്രം മേൽശാന്തി പരമേശ്വരൻനമ്പൂതിരി ഭദ്രദീപം തെളിച്ച് ഉദ്ഘാടനംചെയ്തു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് യു അനിൽകുമാർ, സെക്രട്ടറി ആർ സുരേഷ്കുമാർ, വൈസ്പ്രസിഡന്റുമാരായ ബാലകൃഷ്ണപിള്ള, എ ജി അരുൺ, സഹദേവൻനായർ, ജോയിന്റ് സെക്രട്ടറിമാരായ സി വി രാജീവ്, എസ് സനിൽകുമാർ, കെ കോമളൻ എന്നിവർ പങ്കെടുത്തു. 10 മുതൽ 16 വരെ ക്ഷേത്രത്തിൽ നടക്കുന്ന മഹാമൃത്യുഞ്ജയ ഹോമം, 27ന് നടക്കുന്ന മഹാഗണപതി ഹോമം എന്നിവയുടെ വഴിപാട് രസീത് കൗണ്ടറും ആരംഭിച്ചിട്ടുണ്ട്.










0 comments