ad
Deshabhimani

വിനോദസഞ്ചാരികളുമായി അപകടകരമായ രീതിയിൽ യാത്ര; നടപടിയെടുത്ത് എംവിഡി

unnamed
വെബ് ഡെസ്ക്

Published on Sep 07, 2026, 08:35 PM | 1 min read

ഇടുക്കി: വണ്ടിപ്പെരിയാർ സത്രം മൗണ്ടിന് സമീപം വിനോദസഞ്ചാരികളുമായി അപകടകരമായ രീതിയിൽ യാത്രചെയ്ത ജീപ്പ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു.യാത്രക്കാരുടെയും മറ്റ് വാഹനങ്ങളുടെയും ജീവന് ഭീഷണിയാകുന്ന വിധത്തിൽ വാഹനം ഓടിച്ച സംഭവത്തിൽ ജീപ്പിൻറെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് അധികൃതർ റദ്ദാക്കി.


നിയമലംഘനം നടത്തിയ ഡ്രൈവർക്കെതിരെ കടുത്ത ശിക്ഷാനടപടികളാണ് മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ചത്.വാഹനം ഉപയോഗിച്ച് വിനോദസഞ്ചാരികൾ നടത്തിയ അപകടകരമായ ഡ്രൈവിംഗിൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് പീരുമേട് ആർടി ഓഫിസ് അധികൃതർ അടിയന്തര നടപടിയെടുത്തത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home