ad
Deshabhimani

കൊച്ചി തോപ്പുംപടി ഹാർബറിൽ മരം കടപുഴകി വീണു; ഒരാൾക്ക് പരിക്ക്

kochi harbor tree
വെബ് ഡെസ്ക്

Published on Sep 07, 2026, 07:47 PM | 1 min read

കൊച്ചി: തോപ്പുംപടി ഫിഷറീസ് ഹാർബറിൽ കടകൾക്ക് മുകളിലേക്ക് മരം കടപുഴകി വീണ് ഒരാൾക്ക് പരിക്ക്. വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. ഹാർബറിനുള്ളിൽ മതിൽ നിർമാണം ഉൾപ്പെടെയുള്ള ജോലികൾ നടന്നുവരുന്നതിനിടെയാണ് മരം കടപുഴകിയത്. തിരക്കേറിയ സമയത്താണ് അപകടമുണ്ടായതെങ്കിലും മരം പുറത്തേക്ക് വീണതിനാല്‍ തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തം ഒഴിവായത്.


ഹാർബറിനുള്ളിൽ മതിലിന്റെ നിർമ്മാണ ജോലികൾ നടക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി വലിയ മരത്തിന്റെ ചുവട്ടിലെ മണ്ണും വേരുകളും യന്ത്രങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്തു. എന്നാൽ മരത്തിന്റെ ഭാരമുള്ള ശിഖരങ്ങൾ വെട്ടിമാറ്റിയിരുന്നില്ല. ഇതിന് പിന്നാലെയാണ് മരം കടപുഴകി മതിൽക്കെട്ട് തകർത്തുകൊണ്ട് പുറത്തേക്ക് വീണത്.


ഹാർബറിന് പുറത്തുണ്ടായിരുന്ന അഞ്ചോളം കടകൾ മരം വീണ് തകർന്നു. വൈകിട്ട് മത്സ്യത്തൊഴിലാളികളും കച്ചവടക്കാരും സാധാരണക്കാരും അടക്കം വൻ ജനത്തിരക്കുള്ള സമയത്തായിരുന്നു സംഭവം. മരം ഹാർബറിന്റെ ഉള്ളിലേക്ക് വീഴാതെ പുറത്തേക്ക് പതിച്ചതിനാലാണ് വലിയ ദുരന്തം ഒഴിവായത് എന്ന് ജനങ്ങൾ പ്രതികരിച്ചു.


സംഭവം കരാറുകാരുടെയും നഗരസഭാ അധികൃതരുടെയും പക്കൽ നിന്നുള്ള പച്ചയായ അനാസ്ഥയാണെന്നാണ് ഹാർബറിലെ മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും പ്രതികരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home