ad
Deshabhimani

വി എസിന്റെ ജീവചരിത്രം ഇംഗ്ലീഷിൽ; പ്രകാശനം 10ന്

VS Achuthanandan's Biography.jpg
വെബ് ഡെസ്ക്

Published on Sep 07, 2026, 07:58 PM | 1 min read

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്റെ ജീവചരിത്രത്തിന്റെ ഇം​ഗ്ലീഷ് പതിപ്പ് 'റെഡ് സോയിൽ അയേൺ വിൽ, ദ ജേർണി ഓഫ് വിഎസ്' സെപ്തംബർ പത്തിന് പ്രകാശനം ചെയ്യും. കെ വി സുധാകരൻ ഇംഗ്ലീഷിൽ രചിച്ച് ചിന്ത പബ്ളിഷേഴ്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം സിപിഐ എം നേതാവ് വൃന്ദ കാരാട്ടാണ് പ്രകാശനം ചെയ്യുന്നത്. രാവിലെ 11.30ന് ഏകെജി ഹാളിൽ ചേരുന്ന സീതാറാം യെച്ചൂരി അനുസ്മരണ സമ്മേളനത്തിലാണ് പ്രകാശനച്ചടങ്ങ്.


സിപിഐ എമ്മി​ന്റെ സ്ഥാപകനേതാക്കളിലൊരാളും കേരള മുഖ്യമന്ത്രിയുമായിരുന്ന വി എസ് അച്യുതാനന്ദൻ ഒരുപാട് ചരിത്രസന്ദർഭങ്ങൾക്ക് സാക്ഷിയായി. അത് മലയാളികള്‍ അല്ലാത്തവരിലേക്കും എത്തിക്കാനുള്ള ശ്രമമാണ് ഇം​ഗ്ലീഷ് പുസ്തകം. 96 വയസ് വരെ രാഷ്ട്രീയത്തിൽ സജീവമായിരുന്ന വി എസ്, 102-ാം വയസിലാണ് (2025 ജൂലൈ 21) മരിച്ചത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home