ad
Deshabhimani

ലക്ഷ്മിപ്രിയയുടെ അധിക്ഷേപം: അൻസിബയുടെ പരാതി വീണ്ടും പരിഗണിക്കണമെന്ന്‌ ഹെെക്കോടതി

ansiba lakshmipriya
വെബ് ഡെസ്ക്

Published on Sep 07, 2026, 08:12 PM | 1 min read

കൊച്ചി: നടി ലക്ഷ്മിപ്രിയയ്ക്കും ‘കാൻ’ എന്ന ഓൺലൈൻ ചാനൽ പ്രതിനിധികൾക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നടി അൻസിബ ഹസൻ നൽകിയ പരാതി വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാൻ എറണാകുളം മജിസ്ട്രേട്ട് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി. അൻസിബ നൽകിയ ഹർജി ഭാഗികമായി അനുവദിച്ചാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യന്റെ ഉത്തരവ്.


ചാനൽ അഭിമുഖത്തിൽ ലക്ഷ്മിപ്രിയ അധിക്ഷേപ പരാമർശങ്ങൾ നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് അൻസിബയുടെ പരാതി. ഇതിൽ ക്രിമിനൽ കേസെടുക്കാൻ വസ്തുതയില്ലെന്ന പാലാരിവട്ടം പൊലീസിന്റെ റിപ്പോർട്ട് മജിസ്ട്രേട്ട് കോടതി അംഗീകരിക്കുകയായിരുന്നു. തുടർന്ന് ഹർജിക്കാരിയുടെ മൊഴി രേഖപ്പെടുത്താനും നിർദേശിച്ചു. ഇതിനെതിരെയാണ് ഹെെക്കോടതിയെ സമീപിച്ചത്. ഹർജിക്കാരിക്ക് സ്വന്തംനിലയിൽ ശേഖരിക്കാൻ കഴിയാത്ത തെളിവുകൾ ഉണ്ടോയെന്നും അതിന് പൊലീസ് അന്വേഷണം ആവശ്യമാണോയെന്നും മജിസ്‌ട്രേട്ട് പരിശോധിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home