ജില്ലാതല കലാജാഥ

സംസ്ഥാന ഉന്നതവിദ്യാഭ്യാസവകുപ്പും എൻഎസ്‌എസും സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംഘടിപ്പിച്ച ജില്ലാ കലാജാഥയ്‌ക്ക് കായംകുളം ഗവ. വനിതാ പോളിടെക്‌നിക്കിൽ നൽകിയ സ്വീകരണം പ്രിൻസിപ്പൽ ആർ എസ് മിനി ഉദ്ഘാടനംചെയ്യുന്നു
കായംകുളം
സംസ്ഥാന ഉന്നതവിദ്യാഭ്യാസവകുപ്പും നാഷണൽ സർവീസ് സ്‌കീമും സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും ചേർന്ന് ‘സമഗ്ര ആരോഗ്യ സുരക്ഷ യുവാക്കളിലൂടെ’ എന്ന മുദ്രാവാക്യം ഉയർത്തി സംഘടിപ്പിച്ച ജില്ലാതല കലാജാഥ കായംകുളം ഗവ. വനിതാ പോളിടെക്‌നിക്കിൽ സമാപിച്ചു.
കലാജാഥ അംഗങ്ങളായ കാഥിക സീന പള്ളിക്കരയെയും ടീമംഗങ്ങളെയും വനിതാ പോളിടെക്‌നിക് എൻഎസ്എസ് യൂണിറ്റ് ആദരിച്ചു.
പ്രിൻസിപ്പൽ ആർ എസ് മിനി ഉദ്ഘാടനംചെയ്‌തു. വിജു ശങ്കർ അധ്യക്ഷനായി.









0 comments