Deshabhimani

വിവാഹ ധനസഹായ വിതരണം

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വിവാഹ ധനസഹായ വിതരണ സമ്മേളനം ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനംചെയ്യുന്നു

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വിവാഹ ധനസഹായ വിതരണ സമ്മേളനം ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 29, 2026, 12:31 AM | 1 min read

മാന്നാർ

പരുമല കൊച്ചുതിരുമേനിയുടെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് മലങ്കര ഓർത്തഡോക്‌സ്‌ സുറിയാനി സഭയുടെ നേതൃത്വത്തിൽ നടത്തിയ വിവാഹ ധനസഹായവിതരണം ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനംചെയ്‌തു. പ്രസിഡന്റ്‌ യൂഹാനോൻ മാർ പോളിക്കാർപോസ് മെത്രാപോലീത്ത അധ്യക്ഷനായി. ഫ്രാൻസിസ് ജോർജ് എംപി മുഖ്യസന്ദേശം നൽകി. സഭാ വൈദിക ട്രസ്‌റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, റോണി വർഗീസ് ഏബ്രഹാം, മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, കൺവീനർ എ കെ ജോസഫ്, ജോസഫ് ശമുവേൽ കോർ എപ്പിസ്‌കോപ്പ, ഫാ. ഡോ. ഗീവർഗീസ് വെട്ടിക്കുന്നേൽ, ജോൺ കെ മാത്യു, അലക്‌സ്‌ മണപ്പുറം, സാമുവേൽ തോമസ്, പി ജി മാത്യു, ജോൺസൺ കല്ലട, ജോൺ ചീരമറ്റം, കുര്യൻ ഏബ്രഹാം എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home