ധീവരസഭ വട്ടച്ചാൽ കരയോഗം സുവർണജൂബിലി

വട്ടച്ചാൽ ശ്രീകൃഷ്‌ണവിലാസം എകെഡിഎസ് കരയോഗത്തിന്റെ സുവർണജൂബിലി സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു
ഹരിപ്പാട്
അഖില കേരള ധീവരസഭ 224–-ാം നമ്പർ ശ്രീകൃഷ-്‌ണവിലാസം വട്ടച്ചാൽ കരയോഗം ധീവരസഭ സുവർണജൂബിലി ആഘോഷം സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറിയായി 50 വർഷം പൂർത്തീകരിച്ച മുൻ എംഎൽഎ വി ദിനകരനെ ആദരിച്ചു. സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ-്‌തു. കരയോഗം പ്രസിഡന്റ് ബിജു ജയദേവ് അധ്യക്ഷനായി. രമേശ് ചെന്നിത്തല എംഎൽഎ വി ദിനകരനെ ആദരിച്ചു. പൂന്തുറ ശ്രീകുമാർ, താലൂക്ക് സെക്രട്ടറി അനിൽ ബി കളത്തിൽ, ശ്രീവേദവ്യാസ ക്ഷേത്രസമിതി സംസ്ഥാന പ്രസിഡന്റ് ജെ വിശ്വംഭരൻ, പഞ്ചായത്തംഗം ബിനു ശിവരാജൻ, കരയോഗം സെക്രട്ടറി രാജിത്ത് രാജൻ, വൈസ-്‌പ്രസിഡന്റ് കെ ജയറാം എന്നിവർ സംസാരിച്ചു.










0 comments