കർഷകസംഘം ഏരിയ സമ്മേളനം
പ്രതിനിധി സമ്മേളനം ഇന്ന്

കേരള കർഷകസംഘം കായംകുളം ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള കാർഷിക സെമിനാർ സംസ്ഥാന കമ്മിറ്റി അംഗം കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
കേരള കർഷകസംഘം കായംകുളം ഏരിയ സമ്മേളനത്തിന് കാർഷിക സെമിനാറോടെ തുടക്കം. പുതിയിടം ഗവ. എംപ്ലോയീസ് ബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റിയംഗം കെ എച്ച് ബാബുജാൻ "കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികളും പരിഹാരമാർഗങ്ങളും' സെമിനാർ ഉദ്ഘാടനംചെയ്തു. എസ് ജയദേവൻപിള്ള അധ്യക്ഷനായി. സിപിസിആർഐ ടെക്നിക്കൽ ഓഫീസർ എം എസ് രാജീവ് വിഷയം അവതരിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി ബി അബിൻഷാ, കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഷെയ്ക് പിഹാരീസ്, ജില്ലാ വൈസ് പ്രസിഡന്റ് എം വി ശ്യാം, ഏരിയ സെക്രട്ടറി എം നസീർ, ജില്ലാ കമ്മിറ്റിയംഗം സി അജികുമാർ, വത്സലാ മോഹൻദാസ്, എൻ ശങ്കരപ്പിള്ള, ടി കെ വിജയൻ, കെ ഷറഫുദ്ദീൻ, എം ജി ജയകൃഷ്ണൻ, കെ ബി പ്രശാന്ത് എന്നിവർ സംസാരിച്ചു. ഞായർ രാവിലെ 10ന് പ്രൊഫ. എൻ മന്മഥൻപിള്ള നഗറിൽ (എസ്എൻഡിപി ഓഡിറ്റോറിയത്തിൽ) പ്രതിനിധിസമ്മേളനം ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനംചെയ്യും. ഷെയ്ക് പി ഹാരീസ് സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി എം നസീർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും.










0 comments