ad
Deshabhimani

പീച്ചാനിക്കാട്‌ സ്‌കൂളിൽ 
ഫുട്ബോൾ കാർണിവൽ

Football Carnival

ഫുട്ബോൾ കാർണിവലിന്റെ മുന്നോടിയായി പീച്ചാനിക്കാട് ഗവ. യുപി സ്കൂൾ കുട്ടികൾ നടത്തിയ റാലി പാറക്കടവ് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മോളി തോമസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 14, 2026, 01:46 AM | 1 min read

അങ്കമാലി


ലോകകപ്പ് ഫുട്ബോൾ ആവേശവും ലഹരിവിരുദ്ധ സന്ദേശവും ഉയർത്തി പീച്ചാനിക്കാട് ഗവ. യുപി സ്കൂൾ വിദ്യാർഥികൾ ഫുട്ബോൾ കാർണിവൽ നടത്തി. ലോകകപ്പ് മത്സരത്തിൽ പങ്കെടുക്കുന്ന വിവിധ ടീമുകളുടെ ജേഴ്സി അണിഞ്ഞും ഇഷ്ടതാരങ്ങളുടെ ചിത്രങ്ങൾ ഉയർത്തിയും ലഹരിവിരുദ്ധ സന്ദേശം പകർന്നും കുട്ടികൾ റാലിയിൽ പങ്കെടുത്തു. കോടുശേരി കവലയിൽനിന്ന്‌ ആരംഭിച്ച സന്ദേശറാലി പാറക്കടവ് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മോളി തോമസ് ഫ്ലാഗ് ഓഫ് ചെയ്തു.


അങ്കമാലി നഗരസഭാ കൗൺസിലർ ഷോബി ജോർജ്‌ ഉദ്ഘാടനം ചെയ്തു. വിളംബരറാലിക്കുശേഷം കോടുശേരി സ്പോർട്സ് ഹബ്ബിന്റെ സഹകരണത്തോടെ കോടുശേരി സ്പോർട്സ് ഹബ്‌ ടര്‍ഫിൽ കുട്ടികളുടെ സൗഹൃദമത്സരം നടത്തി. പ്രീ പ്രൈമറിമുതൽ ഏഴാംക്ലാസുവരെയുള്ള കുട്ടികൾ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home