ad
Deshabhimani

സമരോത്സുക യ‍ൗവനത്തിന്റെ മഹാദാനം

ജില്ലയിൽ ഏറ്റവുമധികം രക്തം ദാനം ചെയ്ത സംഘടനയ്ക്കുള്ള അവാർഡ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഏറ്റുവാങ്ങുന്നു
avatar
എസ് അനന്ദവിഷ്ണു

Published on Jun 14, 2026, 01:43 AM | 1 min read


കൊല്ലം

​"സഖാവേ, എനിക്ക് കുറച്ച് ബ്ലഡ്‌ അറേയ്ന്‍ജ് തരാമോ..? എന്റെ വേണ്ടപ്പെട്ട ഒരാൾക്കാണ്.... ​"ഉറപ്പായും തരാം, ഏതാണ് ഗ്രൂപ്പ്? ഏത് ആശുപത്രിയിലാണ് നൽകേണ്ടത്...? ​ഒരു ഫോൺകോളിന് അപ്പുറത്തേക്ക് തെളിയുന്നത് ജീവിതത്തിന്റെ കരുതലാകുന്ന ഉറപ്പിന്റെ ശബ്ദമാണ്. എവിടെയും ഒരൊറ്റ വിളിയില്‍ രക്തദാനം ചെയ്യാൻ ഡിവൈഎഫ്‌ഐ പ്രവർത്തകരുണ്ടാകും. ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത യുവജന പ്രസ്ഥാനമായി ഡിവൈഎഫ്‌ഐ തുടരുന്നത്‌ നാട്ടിലെ സമരോത്സുക യൗവനത്തിനു മനുഷ്യരോടുള്ള പ്രതിബദ്ധതകൊണ്ട്‌ കൂടിയാണ്. ​കഴിഞ്ഞ 10വർഷമായി ജില്ലയിൽ ഏറ്റവുമധികം സന്നദ്ധ രക്തദാനം നടത്തിയ സംഘടനയ്ക്കുള്ള അവാർഡ് കൈപ്പറ്റുന്നത് ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റിയാണ്. ആറായിരത്തിലേറെ യൂണിറ്റ് രക്തമാണ് ഒരു വർഷം ജില്ലയിലെ വിവിധ ആശുപത്രികളിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ദാനം ചെയ്യുന്നത്‌. ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് എം എസ് ശബരിനാഥാണ് ഇതിന്‌ നേതൃത്വം നൽകുന്നത്‌.ജില്ലാ സെക്രട്ടറി ശ്യാം മോഹനൻ, പ്രസിഡന്റ് ടി ആർ ശ്രീനാഥ്‌ എന്നിവരും ഒപ്പമുണ്ട്. മൂന്നുമാസം കൂടുന്പോൾ രക്തംദാനംചെയ്യുന്ന നിരവധി ഡിവൈഎഫ്ഐ പ്രവർത്തകരാണ് രക്തദാനസേന വളന്റിയർമാരായി പ്രവർത്തിക്കുന്നത്. ജില്ലയിൽ മാത്രമല്ല കേരളത്തിലെ പല ആശുപത്രികളിലും നേരിട്ട് പോയി രക്തദാന സേന വളന്റിയർമാർ രക്തം ദാനം ചെയ്യാറുണ്ട്‌. അപൂർവ രക്ത ഗ്രൂപ്പുകൾ വരെ ജില്ലയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകർ കണ്ടെത്തി നൽകിയിട്ടുണ്ട്. ​യൂണിറ്റ്, മേഖല, ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്. സ്നേഹവും കാരുണ്യവും വറ്റാത്ത ഒരു തലമുറ ഇവിടെയുണ്ടെന്ന് ഓരോ ക്യാമ്പുകളിലൂടെയും ഡിവൈഎഫ്ഐ പ്രവർത്തകർ തെളിയിക്കുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home