ad
Deshabhimani

കഞ്ഞിക്കുഴി മികച്ച കർഷക പഞ്ചായത്ത്‌

ദമാം നവോദയ കോടിയേരി ബാലകൃഷ്ണൻ 
അവാർഡുകൾ സമ്മാനിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 03, 2026, 02:07 AM | 1 min read

സ്വന്തം ലേഖകൻ

ഒറ്റപ്പാലം(പാലക്കാട്‌)

ദമാം നവോദയ കോടിയേരി ബാലകൃഷ്ണൻ അവാർഡ്‌ വിതരണോദ്‌ഘാടനം സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം വിജൂ കൃഷ്ണൻ നിർവഹിച്ചു. കാർഷിക രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള പുരസ്‌കാരം പാലക്കാട് എലവഞ്ചേരി സ്വദേശി എസ് ഷാബുമോന്‌ വിജൂ കൃഷ്‌ണൻ സമ്മാനിച്ചു. 1,00,000 രൂപയും ഫലകവും പ്രശസ്‌തി പത്രവുമാണ് അവാർഡ്. മികച്ച കർഷകക്കൂട്ടായ്മക്കുള്ള അവാർഡ്‌ പിണറായി പഞ്ചായത്തിലെ പ്രവാസി തളിർ കൃഷിക്കൂട്ടം, മികച്ച കർഷക പഞ്ചായത്തിനുള്ള അവാർഡ് കഞ്ഞിക്കുഴി പഞ്ചായത്ത്, ആലത്തൂർ നിറ സമഗ്ര കാർഷിക വികസന പദ്ധതി എന്നിവയ്‌ക്ക് ലഭിച്ചു. സംഘാടകസമിതി ചെയർമാൻ ഇ എൻ സുരേഷ്ബാബു അധ്യക്ഷനായി. ഡോ. ടി എം തോമസ് ഐസക്, കെ പ്രേംകുമാർ എംഎൽഎ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം ബി രാജേഷ്, കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ കെ ഡി പ്രസേനൻ, സെക്രട്ടറി എം ആർ മുരളി, സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ, സംഘാടകസമിതി കൺവീനർ മോഹനൻ വെള്ളിനേഴി, രക്ഷാധികാരി ബഷീർ വരോട്, നവോദയ ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകര, പ്രവാസി സംഘം സംസ്ഥാന ട്രഷറർ സജീവ് തൈക്കാട്, നഗരസഭാ ചെയർപേഴ്സൺ എം കെ ജയസുധ, നവോദയ ട്രഷറർ ഉമേഷ് കളരിക്കൽ തുടങ്ങിയവർ സംസാരിച്ചു. നവോദയ കുടുംബ സംഗമം കെ ജയദേവൻ ഉദ്ഘാടനം ചെയ്തു. നാടക ഗാനങ്ങളും ഉണ്ടായി. 2023 മുതലാണ് സിപിഐ എം നേതാവും മുൻ മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പേരിൽ ദമാം നവോദയ അവാർഡ് നൽകിവരുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home