അപകടക്കെണിയായി വളവുകൾ

എൻഎസ്എസ് ഹൈസ്കൂൾ ജങ്ഷനിലെ അപകടവളവ്
സ്വന്തം ലേഖകൻ
മാവേലിക്കര
മാവേലിക്കര -– കറ്റാനം റോഡിൽ എൻഎസ്എസ് എച്ച്എസ്എസ് ജങ്ഷനിൽ അപകടം പതിവ്. ജങ്‌ഷനിലെ രണ്ട് വളവുകളിൽനിന്ന് അശ്രദ്ധമായി വാഹനങ്ങൾ വരുന്നതാണ് അപകടത്തിന് കാരണം. ജങ്ഷന് വടക്കും തെക്കുമായാണ് രണ്ട് അപകടവളവുകൾ. കൂടാതെ കിഴക്ക് വരേണിക്കൽ ഭാഗത്തുനിന്നും പടിഞ്ഞാറ് പഞ്ചായത്ത് ഓഫീസ് ഭാഗത്തുനിന്നും നൂറുകണക്കിന് വാഹനങ്ങളാണ് ഈ ജങ്ഷനിലെത്തുന്നത്. എൻഎസ്എസ് എച്ച്എസ്എസിലെ വിദ്യാർഥികളും ഇതുവഴി കടന്നുപോകുന്നു. വിവിധ ഇടങ്ങളിലായി നിരവധി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും റോഡിനെക്കുറിച്ച് ധാരണയില്ലാതെ അമിതവേഗത്തിലെത്തി അപകടം സൃഷ്‌ടിക്കുന്നത് പതിവാണ്. പലർക്കും ജീവൻ നഷ്‌ടപ്പെട്ടു. നിരവധി ആളുകൾക്ക് പരിക്കേറ്റു. ജങ്ഷനിൽ സുരക്ഷാക്രമീകരണങ്ങൾ അടിയന്തരമായി സ്ഥാപിക്കണമെന്ന് അഭ്യർഥിച്ച് ഡിവൈഎഫ്ഐ തടത്തിലാൽ തെക്ക് യൂണിറ്റ്, എം എസ് അരുൺകുമാർ എംഎൽഎയ്‌ക്ക് നിവേദനം നൽകി. യൂണിറ്റ് പ്രസിഡന്റ് സുരേഷ് ബാബു, പ്രവർത്തകരായ ശ്രീജിത്ത്, പ്രസാദ്, ശാലിനി, അനില എന്നിവർ ചേർന്നാണ് നിവേദനം കൈമാറിയത്.










0 comments