ad
Deshabhimani

സിപിഐ എം പ്രതിഷേധം

protest

മാവേലിക്കര നഗരത്തിൽ സിപിഐ എം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനം

വെബ് ഡെസ്ക്

Published on Sep 26, 2026, 01:08 AM | 1 min read

മാവേലിക്കര

പ്രതിപക്ഷനേതാവ് പിണറായി വിജയനെ കള്ളക്കേസിൽ കുടുക്കാനുള്ള യുഡിഎഫ് – ബിജെപി – ഇഡി നീക്കത്തിനെതിരെ സിപിഐ എം മാവേലിക്കര ഏരിയ കമ്മിറ്റി പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു. ബുദ്ധ ജങ്ഷനിൽനിന്ന്‌ ആരംഭിച്ച പ്രകടനം നഗരസഭ ബസ് സ്‌റ്റാൻഡിൽ സമാപിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം ജി ഹരിശങ്കർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ മധുസൂദനൻ, മുരളി തഴക്കര, ലീല അഭിലാഷ്, ഏരിയ സെക്രട്ടറി ജി അജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ചാരുംമൂട് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കത്തിനെതിരെ നൂറനാട് തെക്ക് ലോക്കൽ കമ്മിറ്റി പടനിലത്ത് പ്രകടനം നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home