പെൻഷൻ വിതരണത്തിൽനിന്ന് ഒഴിവാക്കൽ
പ്രതിഷേധവുമായി സഹകരണ ജീവനക്കാർ

സഹകരണ ബാങ്കുകളെ ക്ഷേമപെൻഷൻ വിതരണത്തിൽനിന്ന് ഒഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് കത്തിച്ച് കെസിഇയു ഹരിപ്പാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ സെക്രട്ടറി മനുദിവാകരൻ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
ക്ഷേമപെൻഷൻ വിതരണം സഹകരണബാങ്കുകളിൽനിന്ന് മാറ്റിയ സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ കേരള കോ-–ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (കെസിഇയു) നേതൃത്വത്തിൽ ഏരിയ കേന്ദ്രങ്ങളിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. സർക്കാർ ഉത്തരവിന്റെ പകർപ്പ് കത്തിച്ചായിരുന്നു പ്രതിഷേധം. ചേർത്തലയിൽ ജില്ലാ പ്രസിഡന്റ് വി എസ് പുഷ്‌പരാജ് ഉദ്ഘാടനംചെയ്‌തു. പി വി കുഞ്ഞുമോൻ, നവീൻ, മഞ്‌ജു വാസുദേവ്, രാജേഷ് എന്നിവർ സംസാരിച്ചു. ഹരിപ്പാട് ഏരിയയിൽ ജില്ലാ സെക്രട്ടറി മനു ദിവാകരൻ ഉദ്ഘാടനംചെയ്‌തു. ജോയിന്റ് സെക്രട്ടറി പി ജി ഗിരീഷ്, വൈസ്‌പ്രസിഡന്റ് കെ രഘു, ജില്ലാ കമ്മിറ്റിയംഗം എസ് ചിന്റു, അഖിൽ നന്ദകുമാർ, രാജേഷ്, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. അരൂർ ഏരിയ കമ്മിറ്റി വല്ലേത്തോട്ടിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും യോഗവും സിഐടിയു ഏരിയ സെക്രട്ടറി പി ഡി രമേശൻ ഉദ്‌ഘാടനംചെയ്‌തു. പ്രസിഡന്റ് എസ് വിഷ്‌ണു അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി ആർ ജിതിൻ, എം ആർ സുമേഷ്, വി ശശി, എം ആർ രഞ്‌ജിത്ത്, എം പി ബെന്നി എന്നിവർ സംസാരിച്ചു. മാവേലിക്കരയിൽ സംസ്ഥാന സെക്രട്ടറി ആർ രവീന്ദ്രൻ, കെ എസ് ജയപ്രകാശ്, ബിനോയ്, വിജയരാജ്, രാജേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. ആലപ്പുഴയിൽ സിഐടിയു ഏരിയ സെക്രട്ടറി പി പി പവനൻ ഉദ്ഘാടനംചെയ്‌തു. ആർ ശ്രീകുമാർ, തോമസ് ജെയിംസ്, പ്രവിദ, ഗിരിപ്രസാദ്, പി യു രേഖ, സുധീഷ്‌കുമാർ എന്നിവർ സംസാരിച്ചു. കായംകുളത്ത് സംസ്ഥാന കമ്മിറ്റിയംഗം എസ് പ്രിയ ഉദ്ഘാടനംചെയ്‌തു. ആർ ബിജു, ഉപേന്ദ്രൻ, അജയകുമാർ, ടി രാജീവ് എന്നിവർ സംസാരിച്ചു.










0 comments