കല്ലുമല മേൽപ്പാലം നിർമാണത്തിന് കരാറായി

മാവേലിക്കര
കല്ലുമല റെയിൽവേ മേൽപ്പാലം നിർമാണത്തിന് കരാറായതായി എം എസ് അരുൺകുമാർ എംഎൽഎ അറിയിച്ചു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡിനാണ് നിർമാണ ചുമതല. എം എസ് രാജ്കുമാറെന്ന കോൺട്രാക്ടറെ നിർമാണ കരാറുകാരനായി നിശ്ചയിച്ചു. നിർമാണത്തിനുള്ള കരാർ ജിഎസ്ടി അടക്കം 32.97 കോടി രൂപയ്ക്ക് കോൺട്രാക്ടർക്ക് സ്വീകാര്യത കത്ത് നൽകി. രണ്ടുവരി ഗതാഗതത്തിന് ഉതകുന്ന രീതിയിൽ അപ്രോച്ച് ഉൾപ്പെടെ 494.52 മീറ്റർ നീളത്തിലും ഒരുവശത്ത് ഫുട്പാത്ത് ഉൾപ്പെടെ 10.20 മീറ്റർ വീതിയിലുമാണ് മേൽപ്പാലം വരുന്നത്. മേൽപ്പാലത്തിന് പുറമേ ഇരുവശത്തും ഓടയോടു കൂടിയ സർവീസ് റോഡുമുണ്ടാകും. ബുദ്ധ ജങ്ഷൻ -കല്ലുമല റോഡിലെ യാത്രാദുരിതത്തിന് ഇതോടെ പരിഹാരമാകുമെന്നും എംഎൽഎ അറിയിച്ചു. മാവേലിക്കര നിയോജക മണ്ഡലത്തിലെ മാവേലിക്കര കറ്റാനം റോഡിലുള്ള ലെവൽ ക്രോസ് നമ്പർ 28ന് പകരമായാണ് മേൽപ്പാലം ഉയരുന്നത്.









0 comments