ad
Deshabhimani

വിജയികളെ അനുമോദിച്ചു

congress

​യുവധാര ലൈബ്രറി സംഘടിപ്പിച്ച അനുമോദന സദസ-്‌ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സിഎൻഎൻ നമ്പി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 02, 2026, 12:17 AM | 1 min read

ഹരിപ്പാട്

കരുവാറ്റ യുവധാര പബ്ലിക് ലൈബ്രറി എസ്എസ്എൽസി, പ്ലസ-്‌ടു, പിഎസ-്‌സി പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. പിഎസ-്‌സി പരീക്ഷയിൽ രണ്ടും ഒന്പതും റാങ്ക് നേടി ജോലിയിൽ പ്രവേശിച്ച പവിത്ര എസ് കുമാർ, മനു മനോഹർ എന്നിവരെയും അദ്വൈത് ആറിനെയുമാണ് അനുമോദിച്ചത്. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി എൻ എൻ നമ്പി ഉദ്ഘാടനംചെയ-്‌തു. ലൈബ്രറി പ്രസിഡന്റ്‌ സനൽ മുഹമ്മദ് അധ്യക്ഷനായി. ​ കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീലേഖ മനു കുട്ടികളെ അനുമോദിച്ചു. ​സർവീസിൽനിന്ന് വിരമിച്ച പഞ്ചായത്ത് ജീവനക്കാരനായ ഭാസുരാംഗനെ പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ കെ രംഗനാഥക്കുറുപ്പ് ആദരിച്ചു. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച മാനസമീര ഉൾപ്പെടെ നാൽപ്പതിൽ അധികംപേർ പങ്കെടുത്തു. ​സെക്രട്ടറി ജെ മഹാദേവൻ, ലൈബ്രറി താലൂക്ക് കൗൺസിലംഗം എ പ്രകാശ്, പഞ്ചായത്തംഗങ്ങളായ ഷാജി കരുവാറ്റ, മിനി പോക്കാട്, എൻഎസ്എസ് കരയോഗം സെക്രട്ടറി പ്രദീപ് പോക്കാട്ട്, പഞ്ചായത്ത് സെക്രട്ടറി ഹരിദാസ്, വി സുരേന്ദ്രൻ, കെ രാധാകൃഷ്‌ണൻ, ഡോ. ശ്രീനി, ഡോ. സജിനി ആർ കുറുപ്പ്, കാർത്തിക്, എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home