Deshabhimani

അനുവിനെ അനുമോദിച്ചു

congratulate

കിണറ്റിൽ വീണ 64 കാരിക്ക്‌ പുതുജീവനേകിയ ആംബുലൻസ് ഡ്രൈവർ അനു വർഗീസിനെ 
എം എസ് അരുൺകുമാർ എംഎൽഎ വീട്ടിലെത്തി അനുമോദിക്കുന്നു

വെബ് ഡെസ്ക്

Published on Oct 28, 2026, 12:45 AM | 1 min read

ചാരുംമൂട്

താമരക്കുളം വേടരപ്ലാവിൽ കിണറ്റിൽ വീണ 64 കാരിക്ക്‌ പുതുജീവനേകിയ വള്ളികുന്നത്തുകാരനായ ആംബുലൻസ് ഡ്രൈവർ അനു വർഗീസിനെ എം എസ് അരുൺകുമാർ എംഎൽഎ വീട്ടിലെത്തി അനുമോദിച്ചു. ദേശാഭിമാനി വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് എംഎൽഎയും സിപിഐഎം നേതാക്കളും വീട്ടിലെത്തി അനുമോദിച്ചത്. സിപിഐ എം ഏരിയ കമ്മിറ്റി അംഗം ജെ രവീന്ദ്രനാഥ്, ഷീജ സുരേഷ്, കെ ഓമനക്കുട്ടൻ, എസ് ചന്ദ്രബാബു എന്നിവർ എംഎൽഎയോടൊപ്പം ഉണ്ടായി. ഞായർ രാത്രി 11നാണ് വീട്ടമ്മ കിണറ്റിൽ വീണത്‌. വിവരം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ പഞ്ചായത്ത് അംഗം ബി തുളസിദാസ് അറിയിച്ചതനുസരിച്ചാണ്‌ അനുസ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തിയത്‌. എയ്ഞ്ചൽ ആംബുലൻസ് ഉടമയും ഡ്രൈവറുമാണ് അനു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home