ad
Deshabhimani

വി രാമകൃഷ്‌ണന്റെ നിര്യാണത്തിൽ അനുശോചിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 24, 2026, 12:30 AM | 1 min read

കാർത്തികപ്പള്ളി ​

സിപിഐ മുതുകുളം ലോക്കൽ സെക്രട്ടറിയും മണ്ഡലം സെക്രട്ടറിയറ്റംഗവുമായിരുന്ന വി രാമകൃഷ്‌ണന്റെ നിര്യാണത്തിൽ ചൂളത്തെരുവിൽ നടന്ന സർവകക്ഷിയോഗം അനുശോചിച്ചു. സിപിഐ കാർത്തികപ്പള്ളി മണ്ഡലം കമ്മിറ്റിയംഗം പി ബി സുഗതൻ അധ്യക്ഷനായി. സിപിഐ ജില്ലാ കൗൺസിൽ അംഗം എ ശോഭ അനുശോചനപ്രമേയം അവതരിപ്പിച്ചു. സിപിഐ എം കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ, യുഡിഎഫ് ഹരിപ്പാട് നിയോജക മണ്ഡലം കൺവീനർ കെ ബാബുക്കുട്ടൻ, സിപിഐ ഹരിപ്പാട് മണ്ഡലം സെക്രട്ടറി സി വി രാജീവ്, സിപിഐ എം മുതുകുളം ലോക്കൽ സെക്രട്ടറി കെ വാമദേവൻ, ആറാട്ടുപുഴ കിഴക്ക് ലോക്കൽ സെക്രട്ടറി വി ബേബി, സിപിഐ മുതുകുളം ലോക്കൽ സെക്രട്ടറി രാമചന്ദ്രൻ ചിറത്തലയ്‌ക്കൽ, കായംകുളം മണ്ഡലം സെക്രട്ടറിയറ്റംഗം പി ഗോപീകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home