അർപിതാ സിങ്ങിന്റെ നിര്യാണത്തിൽ അനുശോചിച്ചു

ചിത്രകാരി അർപ്പിതാ സിങ്ങിന്റെ നിര്യാണത്തിൽ കേരള ലളിതകലാ അക്കാദമി അനുശോചിക്കുന്നു
കായംകുളം
ശങ്കർ സ്‌മാര ദേശീയ കാർട്ടൂൺ മ്യൂസിയം ആൻഡ് ഗ്യാലറിയിൽ ലോക പ്രശസ്‌ത ചിത്രകാരി അർപിത സിങ്ങിന്റെ നിര്യാണത്തിൽ അനുശോചിച്ചു. പുഷ്‌പാർച്ചനയും നടത്തി. ആലങ്കാരിക ചിത്രരചനയിലും ആധുനിക കലാപ്രസ്ഥാനത്തിലും വ്യക്തിമുദ്ര പതിപ്പിച്ച കലാകാരിയായിരുന്നു അർപ്പിതാ സിങ്ങെന്ന് കേരള ലളിതകലാ അക്കാദമി അനുസ്‌മരിച്ചു. അക്കാദമി ചെയർപേഴ്സൺ പ്രൊഫ. പ്രകാശ് മൂർത്തി അനുസ്‌മരണ പ്രഭാഷണംനടത്തി. സെക്രട്ടറി വൈക്കം ഷിബു, വൈസ്ചെയർമാൻ ടി ആർ ഉദയകുമാർ എന്നിവർ സംസാരിച്ചു.







0 comments