കാളിയാർ മഠം വീണ്ടും പ്രവർത്തിക്കുന്നതായി പരാതി

അരൂർ
അരൂർ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോനൽകിയിട്ടും പ്രവർത്തിക്കുന്ന കാളിയാർ മഠം ചാത്തൻസേവാ കേന്ദ്രത്തിനെതിരെ പ്രദേശവാസികൾ പഞ്ചായത്തിൽ പരാതി നൽകി. പത്തൊമ്പതാം വാർഡിൽ പഞ്ചായത്തിന്റെ ഒരുവിധ അനുമതിയും ഇല്ലാതെ പ്രവർത്തിക്കുന്ന കുട്ടിച്ചാത്തൻ ക്ഷേത്രത്തിനെതിരെയാണ് പരാതി. ഒക്കുപ്പേഷൻ സർട്ടിഫിക്കറ്റ്, യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ്, ബിൽഡിങ് നമ്പർ എന്നിവ പഞ്ചായത്ത് നൽകിയത് 2026 ജൂലൈയിലാണ്. ഈ സർട്ടിഫിക്കറ്റുകൾ എല്ലാം താമസ സൗകര്യത്തിനു വേണ്ടിയാണ് നല്‍കിയത്. നിയമവിരുദ്ധമായി എന്തെങ്കിലും കാര്യങ്ങൾ കെട്ടിടത്തിൽ നടക്കുകയാണെങ്കിൽ തടയാൻ ഹൈക്കോടതി പഞ്ചായത്തിന് നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് ജൂലൈ 30ന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകി. എന്നാൽ കുട്ടിച്ചാത്തൻ ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾ തുടരുകയാണെന്ന് സമീപവാസികൾ നൽകിയ പരാതിയിൽ പറയുന്നു. നിയമത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള നടപടികൾ അവസാനിപ്പിക്കണമെന്നും ഹൈക്കോടതിവിധിയും പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോയും അനുസരിക്കാൻ കർശന നിർദേശം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.










0 comments