കയർ ഫെഡിന്റെ ഓണച്ചന്ത തൃക്കുന്നപ്പുഴയിൽ

ഹരിപ്പാട്
കയർഫെഡിന്റെ ഓണം വിപണനമേള തൃക്കുന്നപ്പുഴ ജങ്‌ഷനിൽ പഞ്ചായത്ത് പ്രസിഡന്റ് വിനോദ് പാണ്ഡവത്ത് ഉദ്ഘാടനംചെയ്തു. ആദ്യ വിൽപ്പന ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. ടി എസ് താഹ നടത്തി. കയർഫെഡ് മെത്തകൾ 50% വരെ വിലക്കുറവിലും മറ്റ് ഉൽപ്പന്നങ്ങൾ 25 മുതൽ 50 ശതമാനം വരെ വിലക്കുറവിലും ലഭ്യമാണ്. പഞ്ചായത്തംഗം ലഞ്ചു സതീശൻ അധ്യക്ഷയായി. സിപിഐഎം ഏരിയ കമ്മിറ്റി അംഗം കെ മോഹനൻ, കോൺഗ്രസ് (ഐ) മണ്ഡലം പ്രസിഡന്റ് തൃക്കുന്നപ്പുഴ പ്രസന്നൻ എന്നിവർ സംസാരിച്ചു. കയർഫെഡ് മാർക്കറ്റിങ് മാനേജർ അനുരാജ സ്വാഗതവും ഷോറൂം മാനേജർ സുമ നന്ദിയും പറഞ്ഞു.










0 comments