"ചിത്രോത്സവം’ ചിത്രരചനാ മത്സരം

"ചിത്രോത്സവം' ചിത്രരചനാ മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
ആർടിസ്റ്റ് ജി ഉണ്ണികൃഷ്ണൻ ഫൗണ്ടേഷൻ ഫോർ വിഷ്വൽ ആർട്സ് സംഘടിപ്പിച്ച കുട്ടികളുടെ ചിത്രരചന മത്സരം "ചിത്രോത്സവം’ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ഫൗണ്ടേഷൻ ചെയർമാൻ എൻ ബാലമുരളി കൃഷ്ണൻ അധ്യക്ഷനായി. രാജ രവിവർമ കോളജ് ഓഫ് ഫൈൻ ആർട്‌സ് പ്രിൻസിപ്പൽ പ്രൊഫ. മനോജ് വൈലൂർ, ഫൗണ്ടേഷൻ സെക്രട്ടറി ടി ആർ ഉദയകുമാർ, ട്രഷറർ കെ രാധാമണി, പാർഥസാരഥി വർമ, പ്രമോദ് കുരമ്പാല, ഷാജി, യു ആർ മനു എന്നിവർ സംസാരിച്ചു.









0 comments