ad
Deshabhimani

501 ഗോളടിച്ച്‌ കുട്ടികൾ

world cup

നൂറനാട് സിബിഎം സ്-കൂളിൽ നടന്ന ഫുട്ബോൾ ആരവം മാനേജർ പി ആർ കൃഷ്ണൻനായർ പന്ത് തട്ടി 
ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 13, 2026, 12:35 AM | 1 min read

ചാരുംമൂട്

ലോകകപ്പിന്റെ ആവേശം പകർന്ന്‌ 501 ഗോളടിച്ച്‌ നൂറനാട് സിബിഎം സ്കൂളിലെ ബ്ലാക്ക് സോക്സ് ഫുട്ബോൾ അക്കാദമിയിലെ കുട്ടികൾ. കൊളംബിയൻ പോപ് ഗായിക ഷക്കീറയുടെ ഗാനം കേൾപ്പിച്ചാണ് കിക്കോഫ് തുടങ്ങിയത്. നാൽപ്പത്തിയെട്ട് രാജ്യങ്ങളുടെ ഫ്ലാഗ് പ്രദർശിപ്പിച്ച മൈതാനത്ത് ഇഷ്ട ടീമിന്റെ ജഴ്‌സിയണിഞ്ഞ്‌ കുട്ടികൾ കളിക്കാനിറങ്ങി. ‘വിദ്യാഭ്യാസത്തോടൊപ്പം കായിക മികവ്, ആരോഗ്യത്തോടൊപ്പം വിജയവും ’ എന്ന ടാഗ് ലൈനിൽ ലോകകപ്പിന്റെ കൂറ്റൻ ഫ്ലക്‌സ്‌ സ്കൂളിന് മുന്നിൽ ഉയർത്തി. തുടർന്ന് അഞ്ച്, ആറ് ക്ലാസുകളിലെ കുട്ടികളുടെ ഫുട്ബോൾ മത്സരം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എസ് നിയാസ്, പാലമേൽ പഞ്ചായത്ത്‌ അംഗങ്ങളായ സൗമ്യപ്രദീപ്, അനിയൻകുഞ്ഞ്, സ്കൂൾ മാനേജർ പി ആർ കൃഷ്ണൻ നായർ, ടി ആർ വിജയകുമാർ, പ്രധാനാധ്യാപിക കെ അമ്പിളി, ആർ ഹരികൃഷ്ണൻ, യു യദുകൃഷ്ണൻ, ആർ സന്തോഷ്ബാബു, ടി ജെ കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home