ചേതന മെറിറ്റ് അവാർഡ്

ചേതന പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ മെറിറ്റ് അവാർഡ് വിതരണത്തിന്റെ ഭാഗമായി ആരോഗ്യരംഗത്ത് 50 വർഷത്തെ സേവനം കാഴ്‌ചവച്ച ആയുർവേദ ഡോക്‌ടർ പങ്കജാക്ഷനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ആദരിക്കുന്നു
അമ്പലപ്പുഴ
ചേതന പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ സുകൃതം - 2026 എന്നപേരിൽ നടത്തിയ മെറിറ്റ് അവാർഡ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. കവി മുരുകൻ കാട്ടാക്കട വിശിഷ്‌ടാതിഥിയായി. ചേതന പ്രസിഡന്റ് എ ഓമനക്കുട്ടൻ അധ്യക്ഷനായി. സെക്രട്ടറി എച്ച് സലാം സ്വാഗതം പറഞ്ഞു. സിപിഐ എം ഏരിയ സെക്രട്ടറി സി ഷാംജി, പഞ്ചായത്ത് പ്രസിഡന്റുമാരായ അജിത ശശി, അനിത സതീഷ്, കെ കവിത, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. ആർ രാഹുൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ എഫ് ലാൽജി, പ്രേംഭാസി, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ, ചേതന ട്രഷറർ എ പി ഗുരുലാൽ, എച്ച് സുബൈർ എന്നിവർ സംസാരിച്ചു. ശരത് ചന്ദ്രൻ, ശിവൻ അയോധ്യ, സി രാധാകൃഷ്‌ണൻ, സജു പാർഥസാരഥി, പുന്നപ്ര ജ്യോതികുമാർ, പറവൂർ വിശ്വനാഥൻ, മഹാദേവൻ മധു, പ്രിറ്റ് കൃഷ്‌ണൻ, കലാമണ്ഡലം ശിവദേവ്, അലക്സ് വർക്കി, ഡോ. വി പങ്കജാക്ഷൻ, ഡോ. വീണ, ഡോ. സി വി ഷാജി, ഡോ. ഷെഫീക്ക് എന്നിവരെയും എസ്എസ്എൽസി, പ്ലസ്ടു ഉന്നതവിജയം നേടിയ വിദ്യാർഥികളെയും മത്സരപരീക്ഷകളിലെ ഉന്നതവിജയികളെയും നൂറുശതമാനം വിജയനേട്ടമുണ്ടാക്കിയ സ്‌കൂളുകളെയും ആദരിച്ചു. ഉന്നതവിദ്യാഭ്യാസ കോഴ്‌സുകളെക്കുറിച്ച് റോജസ് ജോസഫ് ക്ലാസെടുത്തു.











0 comments