24.115 ഗ്രാം ബ്രൗൺ ഷുഗറുമായി പിടിയിൽ

ബ്രൗൺ ഷുഗറുമായി പിടിയിലായ പശ്ചിമബംഗാൾ സ്വദേശി എക്‌സൈസ് ഉദ്യോഗസ്ഥർക്കൊപ്പം
മാവേലിക്കര
പുതിയകാവിൽനിന്ന് 24.115 ഗ്രാം ബ്രൗൺ ഷുഗറുമായി പശ്ചിമ ബംഗാൾ സ്വദേശിയെ മാവേലിക്കര എക്‌സൈസ് പിടികൂടി. മാൾഡ പുകരിയ സ്വദേശി എസ് കെ മുഷ്തക്കിമ്മിനെ (28) എക്‌സൈസ് സിഐ ടോണി ജോസും സംഘവും ജില്ലാ ഐബിയും ചേർന്നാണ് പിടികൂടിയത്. KL 29 L 4236 എന്ന നമ്പർ പതിപ്പിച്ച യമഹ സ്‌കൂട്ടറിൽ കടത്തിക്കൊണ്ട് വരവെ പുതിയകാവ് പാലത്തിന് കിഴക്ക് ഭാഗത്താണ് പിടികൂടിയത്. എക്‌സൈസ് ഇൻസ്‌പെക്‌ടർ സജിത്കുമാർ, അസി. എക്‌സൈസ് ഇൻസ്‌പെക്‌ടർ എസ് ഹാരിസ്, പ്രിവന്റീവ് ഓഫീസർ ബി സുനിൽകുമാർ, ബി പ്രവീൺ, യു അനു, പി പ്രദീഷ്, ഡ്രൈവർ രജിത്ത്കുമാർ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായി.










0 comments