ബന്ദിപ്പൂ കൃഷി തുടങ്ങി

വയലാർ പഞ്ചായത്ത് ഒളതലയിൽ തുടങ്ങിയ ബന്ദിപ്പൂ കൃഷി തൈനട്ട് പി പ്രസാദ് എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
വയലാർ
വയലാർ പഞ്ചായത്ത് ഒളതലയിൽ ബന്ദി പൂകൃഷി തുടങ്ങി. പുത്തൻ പുരയിൽ ജ്യോതിയുടെ ഒരേക്കർ സ്ഥലത്താണ് കൃഷി. പി പ്രസാദ് എംഎൽഎ തൈനട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മുരളി അധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സന്ധ്യ ബെന്നി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രതി അജയകുമാർ, അഖിൽകൃഷ്ണ, ലീനാ രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജി സേതുലക്ഷ്മി, പഞ്ചായത്ത് സെക്രട്ടറി കെ എ ആര്യ എന്നിവർ സംസാരിച്ചു.










0 comments