ad
Deshabhimani

പൂക്കൾ മെയ്‌ഡ്‌ ഇൻ പച്ചത്തുരുത്ത്‌ ​

കയരളം യുവജന ഗ്രന്ഥാലയം പച്ചത്തുരുത്തിലെ പൂക്കളാൽ ഒരുക്കിയ പൂക്കളം
വെബ് ഡെസ്ക്

Published on Aug 26, 2026, 03:00 AM | 1 min read

കയരളം അഞ്ചാം വർഷവും സ്വന്തം പച്ചത്തുരുത്തിലെ പൂക്കളാൽ പൂക്കളം തീർത്ത് കയരളം യുവജന ഗ്രന്ഥാലയം. മഞ്ഞ, ചുവപ്പ് ചെണ്ടുമല്ലി, വിവിധ ഇനം ചെമ്പരുത്തി, കാശിതുമ്പ, വ്യത്യസ്ത നിറമുള്ള തെച്ചി, അരിപ്പൂ, കൊളാമ്പി തുടങ്ങിയ പൂക്കൾ ഉപയോഗിച്ചാണ്‌ വലിയ പൂക്കളം ഒരുക്കിയത്‌. മുൻ വർഷങ്ങളിലും പച്ചത്തുരുത്തിൽനിന്നുള്ള പൂക്കൾ കൊണ്ടാണ് ഗ്രന്ഥാലയം പൂക്കളം ഒരുക്കിയത്. 2021ലാണ് പട്ട്വത്ത് വയൽ - ആലിൻകടവ് പഞ്ചായത്ത് റോഡിൽ പച്ചത്തുരുത്ത് പദ്ധതി തുടങ്ങിയത്. ചെണ്ടുമല്ലി ഉൾപ്പെടെയുള്ള പൂക്കളുടെ വിളവെടുപ്പ് മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ്‌ സി സി വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. ആസൂത്രണ സമിതി വൈസ് ചെയർമാൻ യു ജനാർദനൻ, ഗ്രന്ഥാലയം പ്രസിഡന്റ്‌ കെ പി കുഞ്ഞികൃഷ്ണൻ, സെക്രട്ടറി സി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home