ad
Deshabhimani

എല്ലാം ‘റെഡി’യാണ്

റെഡിമെയ്ഡ് പൂക്കളം
വെബ് ഡെസ്ക്

Published on Aug 26, 2026, 03:00 AM | 1 min read

കണ്ണൂർ എളുപ്പവഴിയിലൂടെയാണ്‌ ഇക്കുറി ഓണാഘോഷം. ഹോട്ടലുകളിലെ ഓണസദ്യ പാക്കേജും റെഡിമെയ്ഡ് പൂക്കളവും റെഡി ടു വെയർ സാരിയുമൊക്കെയായി ഓണം ഇ‍ൗസി മൂഡിൽ കസറുകയാണ്‌. വിഭവസമൃദമായ സദ്യ വീട്ടിലൊരുക്കാൻ മടിയും പ്രായോഗിക ബുദ്ധിമുട്ടും പരിചയക്കുറവുമുള്ളവർക്ക്‌ വേണ്ടിയാണ്‌ ഓണസദ്യ പാക്കേജ്‌. റെസ്റ്റോറന്റുകളും കാറ്ററിങ് ഗ്രൂപ്പുകളും കുടുംബശ്രീയും ഓണസദ്യയുമായി രംഗത്തുണ്ട്‌. ഓണപ്പൂക്കളവും റെഡിമെയ്ഡായി ലഭ്യമാണ്. പല നിറങ്ങളിലുള്ള പൂക്കളുപയോഗിച്ച്‌ വ്യത്യസ്‌ത ഡിസൈനുകളിലുള്ള പൂക്കളങ്ങൾ വിപണിയിൽ വ്യാപകമാണ്‌. പൂക്കളം ഭംഗിയായി ഒരുക്കാൻ കിടിലൻ ഡിസൈനുകൾ വേണമെങ്കിൽ അതും വാങ്ങാം. ഓണക്കോടികളിൽ റെഡി ടു വെയർ സാരികളും ഒട്ടിക്കാൻ പറ്റുന്ന മുണ്ടുകളും വിപണിയിൽ ലഭ്യമാണ്‌. ഓണം ഇ‍ൗസിയായാൽ എളുപ്പപ്പണിയിലൂടെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാകുമെന്ന്‌ പുതുതുലമുറ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home