ad
Deshabhimani

പായസവിതരണവുമായി 
കെ വി സുധീഷ് സ്മാരക ക്ലബ്‌ ​

നബിദിന ഘോഷയാത്രയ്ക്ക് സ്വീകരണമൊരുക്കി പങ്കെടുത്തവർക്ക് പായസം വിതരണം ചെയ്യുന്ന 
കെ വി സുധീഷ് സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകർ
വെബ് ഡെസ്ക്

Published on Aug 26, 2026, 03:00 AM | 1 min read

പിണറായി നബിദിന ഘോഷയാത്രയ്ക്ക് സ്വീകരണമൊരുക്കി പങ്കെടുത്തവർക്ക് പായസം വിതരണം ചെയ്ത് കെ വി സുധീഷ് സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മാതൃകയായി. വേങ്ങാട് പഞ്ചായത്തിലെ കുറുവാത്തൂരിൽ ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ​ചാലിപറമ്പ് രിഫാഇയ്യ മസ്ജിദ് മദ്രസ്സ കമ്മിറ്റി ആഭിമുഖ്യത്തിലായിരുന്നു നബിദിന ഘോഷയാത്ര. റാലി കുറുവാത്തൂർ റോഡ് പരിസരത്ത് എത്തിയപ്പോഴാണ് ക്ലബ് പ്രവർത്തകർ പായസം വിതരണം ചെയ്തത്. ​ക്ലബ് സെക്രട്ടറി എൻ കെ മധു, സി പി അസീസ്, എം സി ജനാർദനൻ, ആർ അനീഷ്, എ കെ കുഞ്ഞിരാമൻ, യു അശ്വന്ത്, എൻ കെ ശശി, പി ഷിജു, എൻ കെ ജിഷ്ണു, പ്രജിത്, എൻ കെ പ്രസാദ്, എൻ കെ രമിത് എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home