ad
Deshabhimani

പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലേക്ക് യുവജനങ്ങളുടെ ഉജ്വല മാർച്ച്‌

മംഗളൂരുവിനെ പാലക്കാട്‌ ഡിവിഷനിൽനിന്ന് 
ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് 
റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ 
ഡിവൈഎഫ്ഐ നേതാക്കളെ പൊലീസുകാർ വളയുന്നു
വെബ് ഡെസ്ക്

Published on Aug 26, 2026, 03:00 AM | 1 min read

കാഞ്ഞങ്ങാട് പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടി മുറിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലേക്ക് ഉജ്വല മാർച്ച്‌. മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽനിന്ന്‌ മാറ്റി മൈസൂരു ഡിവിഷനോട് ചേർക്കാനുള്ള തിരുമാനം കേരളത്തോടുള്ള കടുത്ത അനീതിയാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ സമരം. മംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള ട്രെയിൻ സർവീസ് ഗണ്യമായി കുറയാൻ ഇതിടയാക്കും. നിലവിലുള്ള ട്രെയിനുകൾ പലതും നിർത്തലാക്കുകയും പുതിയവ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാവും. പാലക്കാട് റെയിൽവേ ഡിവിഷനെ തകർക്കാൻ പുതിയ തീരുമാനം ഇടയാക്കും. തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ്‌ മാർച്ചിൽ അലയടിച്ചത്‌. മാർച്ച്‌ സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ എം വി രതീഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ അനിഷേധ്യ, വി ഗിനീഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് സ്വാഗതംപറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home