ഓട്ടോ–ടാക്‌സി–ടെന്പോ വർക്കേഴ്‌സ് സെക്രട്ടറിയറ്റ് മാർച്ച് 24ന്
ജില്ലയിൽ പ്രചാരണജാഥ തുടങ്ങി

ഓട്ടോ–ടാക്‌സി–ടെന്പോ വർക്കേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ സമരപ്രചാരണ വാഹനജാഥ ചേർത്തലയിൽ സിഐടിയു ജില്ലാ പ്രസിഡന്റ് എച്ച് സലാം ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
ഓട്ടോ–ടാക്‌സി–ടെന്പോ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ സമരപ്രചാരണ വാഹനജാഥ പര്യടനം തുടങ്ങി. 24ന്റെ സെക്രട്ടറിയറ്റ് മാർച്ചിന്റെ സന്ദേശവുമായാണ് ജാഥ. ഇന്ധനവില വർധന പിൻവലിക്കുക, ഓട്ടോ–ടാക്‌സി നിരക്ക് പരിഷ്‌കരിക്കുക, പൊതുവാഹനങ്ങൾക്ക് സബ്‌സിഡിയോടെ ഇന്ധനം നൽകുക, തൊഴിലാളിദ്രോഹ ലേബർകോഡ് ഉപേക്ഷിക്കുക, മോട്ടോർ തൊഴിലാളികൾക്ക് ഇഎസ്‌ഐ അനുവദിക്കുക എന്നിവയാണ് ആവശ്യങ്ങൾ.
ജില്ലാ ജനറൽ സെക്രട്ടറി കെ കെ ചന്ദ്രൻ നയിക്കുന്ന ജാഥ ചേർത്തലയിൽ സിഐടിയു ജില്ലാ പ്രസിഡന്റ് എച്ച് സലാം ഉദ്‌ഘാടനംചെയ്‌തു. അഡ്വ. കെ ബി ഹർഷകുമാർ അധ്യക്ഷനായി. ബി ശ്രീകണ്‌ഠൻനായർ സ്വാഗതംപറഞ്ഞു. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എൻ ആർ ബാബുരാജ്, ഏരിയ സെക്രട്ടറി പി ഷാജിമോഹൻ, ജാഥാ മാനേജർ നിസാർ കോയാപറന്പിൽ എന്നിവർ സംസാരിച്ചു. വാഹനജാഥ ഞായർ രാവിലെ അരൂരിൽനിന്ന് പര്യടനം ആരംഭിച്ച് ആലപ്പുഴ നഗരത്തിൽ സമാപിക്കും. തിങ്കൾ രാവിലെ ഹരിപ്പാട് നഗരത്തിൽനിന്ന് പര്യടനം ആരംഭിക്കും. വൈകിട്ട് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമാപന സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനം ചെയ്യും.









0 comments