Deshabhimani

ആയില്യം എഴുന്നള്ളത്ത് ഇന്ന്

ayiliam

വെട്ടിക്കോട് നാഗരാജ ക്ഷേത്രത്തിലെ തുലാംമാസ പൂയം ഉത്സവത്തിന്റെ ഭാഗമായ ദീപാരാധന തൊഴുന്ന ഭക്തർ

വെബ് ഡെസ്ക്

Published on Nov 02, 2026, 12:13 AM | 1 min read

ചാരുംമൂട്

ആദിമൂലം വെട്ടിക്കോട് ശ്രീ നാഗരാജ ക്ഷേത്രത്തിൽ തുലാം മാസത്തിലെ ആയില്യം ഉത്സവം തിങ്കളാഴ്‌ച നടക്കും. പകൽ മൂന്നിനാണ് നാഗരാജാവിന്റെ എഴുന്നള്ളത്ത്. ഞായറാഴ്‌ച ദീപാരാധന തൊഴാൻ ഭക്തജനത്തിരക്കായിരുന്നു. തിങ്കൾ പുലർച്ചെ അഞ്ചിന് നിർമാല്യദർശനം, ഏഴിന് അഷ്‌ടപദി, ഒമ്പതിന് നാഗസ്വരക്കച്ചേരി, മൂന്നിന് എഴുന്നള്ളത്ത്, ആറിന് അത്താഴപൂജ, ഏഴിന് സർപ്പബലി. ചൊവ്വ രാവിലെ ആറിന്‌ നിർമാല്യദർശനം, ക്ഷേത്രാചാര ചടങ്ങുകളോടെ ആയില്യ ചടങ്ങുകൾ സമാപിക്കും. എട്ടിന്‌ ആഗമ സർപ്പക്കാവിൽ നൂറുംപാലും നടക്കുമെന്ന് ക്ഷേത്ര കാര്യദർശി വേണുഗോപാലൻനമ്പൂതിരി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home