ലക്ഷ്‌മി ശിവനും സുകുമാരന്‍ ചാലിഗദ്ദയ്‌ക്കും പുരസ്‌കാരം

ഗുരുവരുള്‍- മുത്താന താഹ പുരസ്‌കാരം കാഥിക ലക്ഷ്മി ശിവന് മുന്‍മന്ത്രി എം എം ഹസന്‍ സമ്മാനിക്കുന്നു
ഹരിപ്പാട്
ഗുരുവരുള്‍- മുത്താന താഹ പുരസ്‌കാരം ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫ് അംഗവും ഗവേഷകയും കൂടിയായ ലക്ഷ്മി ശിവനും ഗുരുവരുള്‍- സ്വാമി ആനന്ദതീര്‍ത്ഥന്‍ പുരസ്‌കാരം കവി സുകുമാരന്‍ ചാലിഗദ്ദയ-്‌ക്കും. ഗുരുവരുള്‍ സ്‌റ്റഡി സര്‍ക്കിളിന്റെ 36–-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. വര്‍ക്കല മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സമ്മേളനം മുന്‍മന്ത്രി എം എം ഹസന്‍ ഉദ്ഘാടനംചെയ്‌തു. ഗുരുവരുള്‍ പ്രസിഡന്റ് എ ഷിബു അധ്യക്ഷനായി. സ്ഥാപക രക്ഷാധികാരി ഡോ.പി കെ സുകുമാരനെ ആദരിച്ചു. അഡ്വ.കെ പി സജിനാഥ്, എസ് താണുവന്‍ ആചാരി, വി രാധാകൃഷ്ണന്‍, അന്‍സാര്‍ വര്‍ണന, വി പി രാജീവന്‍, ഫിര്‍ദൗസ് കായല്‍പ്പുറം, വടശേരിക്കോണം പ്രസന്നന്‍, മുത്താന സുധാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗുരുവരുള്‍ മിത്രസംഗമം ചിത്രകാരന്‍ എസ് ആര്‍ അജിത് ഉദ്ഘാടനംചെയ്‌തു. ശ്രീകുമാര്‍ പ്ലാക്കാട് അധ്യക്ഷനായി.









0 comments