ad
Deshabhimani

താമസക്കാരില്ലാത്ത വീട്‌ കുത്തിത്തുറന്ന്‌ കവർച്ചാശ്രമം

roberry

മോഷ്ടാക്കളുടെ സിസിടിവി ചിത്രങ്ങൾ

വെബ് ഡെസ്ക്

Published on Jun 16, 2026, 12:17 AM | 1 min read

ചാരുംമൂട്

താമരക്കുളം വേടരപ്ലാവിൽ താമസക്കാരില്ലാത്ത വീട്ടിൽ മോഷണശ്രമം. ഗൾഫിൽ ജോലിചെയ്യുന്ന ശ്രീനന്ദനത്തിൽ രാജീവ്നായരുടെ വീട്ടിൽ ഞായർ പുലർച്ചെ രണ്ടിനാണ്‌ മോഷണശ്രമം. രാജീവ്നായരുടെ ഭാര്യയും ഗൾഫിലാണ്. നാട്ടിൽ ബന്ധുവിനൊപ്പമുള്ള മക്കളെത്തി ഇടയ്‌ക്ക്‌ വീട് തുറക്കാറുണ്ട്. ഇവർ തിങ്കൾ രാവിലെ എത്തിയപ്പോഴാണ്‌ കതക് തുറന്നുകിടക്കുന്നത് കണ്ടത്‌. മുൻവാതിൽ കുത്തിത്തുറന്ന മോഷ്‌ടാക്കൾ മുകൾ നിലയിലെ മുറികളിലെ മേശകളും അലമാരയും കുത്തിത്തുറന്ന് സാധനങ്ങൾ വാരി പുറത്തിട്ടു. മോഷ്‌ടാക്കളെന്ന്‌ കരുതുന്ന രണ്ടുപേരുടെ മുഖം മറച്ച ദൃശ്യം വീട്ടിലെ സിസിടിവിയിൽനിന്ന്‌ ലഭിച്ചു. നൂറനാട് പൊലീസ് അന്വേഷണം തുടങ്ങി. മതിൽ ചാടിക്കടന്നശേഷം മോഷ്‌ടാക്കൾ മുന്നിലെത്തി കതക് കുത്തിപ്പൊളിക്കുന്ന ദൃശ്യവുമുണ്ട്. ക്യാമറ തിരിച്ചുവയ്‌ക്കുന്നതും ബൾബ് ഊരിമാറ്റുന്നതും കാണാം. സ്വർണ ഉരുപ്പടികൾ സൂക്ഷിച്ചിരുന്നില്ലെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങൾകൂടി ശേഖരിച്ച് മോഷ്‌ടാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home