ad
Deshabhimani

കനിവ്‌ വളന്റിയർ പരിശീലനക്യാമ്പ് നടത്തി

KANIVU

കനിവ് പാലിയേറ്റീവ് പെരുമ്പാവൂർ ഏരിയ കമ്മിറ്റി നടത്തിയ വളന്റിയർ പരിശീലനക്യാമ്പ് ജില്ലാ കോ-–ഓർഡിനേറ്റർ 
ഡോ. ഉണ്ണി പയസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 16, 2026, 01:11 AM | 1 min read

പെരുമ്പാവൂർ


കനിവ് പാലിയേറ്റീവ് പെരുമ്പാവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളന്റിയർ പരിശീലനക്യാമ്പ് നടത്തി. സംസ്ഥാന സർക്കാരിന്റെ പാലിയേറ്റീവ് ഗ്രിഡിൽ പരിശീലനം ലഭിച്ച വളന്റിയർമാരാണ് പരിശീലനത്തിൽ പങ്കെടുത്തത്.


ജില്ലാ കോ–ഓർഡിനേറ്റർ ഡോ. ഉണ്ണി പയസ് ഉദ്ഘാടനം ചെയ്തു. ഡോ. എസ് വിനീത് അധ്യക്ഷനായി. വളന്റിയർമാരുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു വിജയികളെ കനിവ് സെക്രട്ടറി പി എം സലീം അനുമോദിച്ചു. മോളി സണ്ണി, സിസ്റ്റർ കെ ജിനി, കുര്യൻ ജോർജ്, പി കെ ശ്രീകുമാർ, കൃഷ്ണ സുധാകർ, ഷീല സതീശൻ, ഷിബു വി മാണി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home