ad
Deshabhimani

കേരള ബാങ്ക് അടിവാട് ശാഖ തുറന്നു

kerala bank

പുതിയ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിച്ച കേരള ബാങ്കിന്റെ അടിവാട് ശാഖ 
കേരള ബാങ്ക് പ്രസിഡന്റ്‌ പി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 16, 2026, 01:14 AM | 1 min read

കോതമംഗലം


പുതിയ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിച്ച കേരള ബാങ്കിന്റെ അടിവാട് ശാഖ പ്രസിഡന്റ്‌ പി മോഹനൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഭരണസമിതി അംഗം വി സലിം അധ്യക്ഷനായി.


സേഫ് ലോക്കർ റൂം ഉദ്‌ഘാടനം പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തുവും ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ ബാങ്ക് ജനറൽ മാനേജർ ജോളി ജോണും മൈക്രോ എടിഎം സേവനങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹസീന ഷിഹാബും സ്വർണപ്പണയ വായ്‌പ മൺസൂൺ ക്യാമ്പയിൻ പോത്താനിക്കാട് ഫാർമേഴ്സ് സഹകരണ സംഘം പ്രസിഡന്റ് ബോബൻ ജേക്കബും നിർവഹിച്ചു.


ഡെപ്യൂട്ടി ജനറൽ മാനേജർ രഞ്ജിനി വർഗീസ്, അസിസ്റ്റന്റ് ജനറൽ മാനേജർ സി പി പ്രിയ, ബ്രാഞ്ച് മാനേജർ നിമിത ശശി എന്നിവർ സംസാരിച്ചു. മുതിർന്ന ബാങ്ക് ഇടപാടുകാരെ വാരപ്പെട്ടി സഹകരണ സംഘം പ്രസിഡന്റ് എ എസ് ബാലകൃഷ്‌ണൻ ആദരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home