ad
Deshabhimani

ദേശാഭിമാനി ഫോക്കസ്‌ 2026 20ന്‌ കോഴിക്കോട്ട്

as
വെബ് ഡെസ്ക്

Published on Jun 16, 2026, 02:21 AM | 1 min read

കോഴിക്കോട്‌

വിദ്യാർഥി പ്രതിഭകൾക്ക്‌ ആദരവും പഠനവഴികളെക്കുറിച്ചുള്ള മാർഗനിർദേശവുമായി ‘ദേശാഭിമാനി ’ സംഘടിപ്പിക്കുന്ന ‘ഫോക്കസ്‌ 2026’ 20ന്‌ കോഴിക്കോട്ട്‌ നടക്കും. നളന്ദ ഓഡിറ്റോറിയത്തിൽ രാവിലെ ഒന്പതിന്‌ ആരംഭിക്കും. ‘ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ കോമേഴ്‌സ്‌ ലക്ഷ്യ’യുടെ സഹകരണത്തോടെ നടത്തുന്ന ഫോക്കസിൽ തൊഴിൽ–പഠനലോകത്തെ പുതുസാധ്യതകൾ വിദഗ്‌ധർ അവതരിപ്പിക്കും. എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിനും എ പ്ലസ്‌ നേടിയ വിദ്യാർഥികളെ ഉപഹാരം നൽകി അനുമോദിക്കും.

പുതിയ കോഴ്‌സുകൾ വിദ്യാർഥികൾക്ക്‌ പരിചയപ്പെടുത്തൽ, കരിയർ സാധ്യതകളെപ്പറ്റി സംവാദം, കോഴ്‌സുകൾക്കും പരീക്ഷകൾക്കും അപേക്ഷ സമർപ്പിക്കാനുള്ള നിർദേശങ്ങൾ ഇവ വിവിധ സെഷനുകളിൽ അവതരിപ്പിക്കും. പ്രശസ്‌ത കരിയർ കോച്ചും ക‍ൗൺസലിങ്‌ സൈക്കോളജിസ്‌റ്റുമായ ഡോ. കെ കെ കുഞ്ഞമ്മദ്‌ ക്ലാസ്‌ നയിക്കും. രാവിലെ 10ന്‌ മേയർ ഒ സദാശിവൻ ഫോക്കസ്‌– 2026 ഉദ്‌ഘാടനംചെയ്യും. പരിപാടിയിൽ പങ്കെടുക്കാനും വിവരങ്ങൾക്കും ഫോൺ: 99471 00740, 9995882506.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home